അങ്കാറ: തുർക്കിയിൽ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപെടുത്തിയെന്ന് പറയപ്പെടുന്ന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ കാണാനില്ല. അറ്റ്സു എവിടെയാണെന്ന് അറിവില്ലെന്ന് താരത്തിന്റെ ഏജന്റ്. അറ്റ്സുവിനെ കണ്ടെത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതായി ഏജന്റ് നാനാ സെഷറെ പറഞ്ഞു.
തുർക്കി അന്താക്യായിലെ ഹതായ്സ്പോർ ക്ലബ്ബിന്റെ മുന്നേറ്റ താരമാണ് ഘാന സ്വദേശിയായ അറ്റ്സു. മുൻപ് ഇംഗ്ലണ്ടിലെ ന്യൂകാസിൽ, ചെൽസി ടീമുകളിലു ണ്ടായിരുന്നു.
അന്താക്യാ നഗരത്തിലെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയ ഫുട്ബോൾ താരം രക്ഷപെടുത്തിയതായി ക്ലബ് അറിയിച്ചിരുന്നു. എന്നാൽ താരം എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
രക്ഷപെടുത്തിയെന്ന് തുർക്കി; അറ്റ്സുവിനെ കാണാനില്ല
10:51 PM Feb 08, 2023 | Deepika.com