കി​ഴ​ക്ക​ൻ പോ​രി​ൽ സ​മാ​സ​മം

09:47 PM Feb 08, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഈ​സ്റ്റ് ബം​ഗാ​ൾ - നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് പോ​രാ​ട്ടം സ​മ​നി​ല​യി​ൽ. ഇ​രു​ടീ​മു​ക​ളും മൂന്ന് ഗോ​ളു​ക​ൾ വീ​തം നേ​ടി​യാ​ണ് മൈ​താ​നം വി​ട്ട​ത്.

ഒ​മ്പ​താം മി​നി​റ്റി​ൽ ജെ​റി ലാ​ൽ​റി​ൻ​സു​വാ​ല ന​ൽ​കി​യ ക്രോ​സി​ന് ത​ല​വ​ച്ച ക്ലെ​യ്റ്റ​ൺ സി​ൽ​വ ഇ​ബി​ക്ക് ലീ​ഡ് ന​ൽ​കി. 29-ാം മി​നി​റ്റി​ൽ പെ​ന​ൽ​റ്റി ബോ​ക്സി​ന് വെ​ളി​യി​ൽ നി​ന്നു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ കേ​ർ​വിം​ഗ് ഷോ​ട്ടി​ലൂ​ടെ പാ​ർ​ഥി​പ് ഗോ​ഗോ​യ് ഹൈ​ലാ​ൻ​ഡേ​ഴ്സി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു.

ര​ണ്ട് മി​നി​റ്റി​നു​ള്ളി​ൽ ജി​തി​ൻ എ​സ്. ഇ​ബി​ക്ക് ലീ​ഡ് തി​രി​കെ ന​ൽ​കി. 46-ാം മി​നി​റ്റി​ലെ ഹാ​ഫ് വേ ​സി​സ​ർ ക​ട്ടി​ലൂ​ടെ ജെ​യ്ക്ക് ജാ​ർ​വി​സ് സ്കോ​ർ ലൈ​ൻ 2 - 2 എ​ന്ന നി​ല​യി​ലാ​ക്കി.

മ​ല​യാ​ളി താ​രം അ​ല​ക്സ് സ​ജി​യു​ടെ ഫൗ​ളി​ന് ല​ഭി​ച്ച സ്പോ​ട്ട് കി​ക്ക് വ​ല​യി​ലെ​ത്തി​ച്ച സി​ൽ​വ(62') ഇ​ബി​ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ ഇ​മ്രാ​ൻ ഖാ​നി​ലൂ​ടെ(84') നോ​ർ​ത്ത്ഈ​സ്റ്റ് മൂ​ന്നാം ഗോ​ൾ നേ​ടി, മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​പ്പി​ച്ചു.

16 പോ​യി​ന്‍റു​മാ​യി ഇ​ബി ലീ​ഗ് പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്ത് തു​ട​രു​മ്പോ​ൾ അ​ഞ്ച് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള നോ​ർ​ത്ത്ഈ​സ്റ്റ് അ​വ​സാ​ന സ്ഥാ​ന​ത്ത് നി​ശ്ച​ല​മാ​യി ഇ​രി​ക്കു​ന്നു.