കൈക്കൂലി വാങ്ങുന്നതിനിടെ റേഞ്ച് ഓഫീസർ പിടിയിൽ
09:37 PM Feb 08, 2023 | Deepika.com
തൊടുപുഴ: പ്രതിയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ റേഞ്ച് ഓഫീസർ പിടിയിൽ. വനംവകുപ്പ് തൊടുപുഴ റേഞ്ച് ഓഫീസർ ലിബിൻ ജോൺ ആണ് വിജിലൻസിന്റെ പിടിയിലായത്. ഓപ്പറേഷൻ കുബേര കേസിലെ പ്രതിയിൽനിന്നും ഒരു ലക്ഷം രൂപയും മദ്യവും വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.