മംഗളൂരു: നഗരത്തിലെ ലോഡ്ജ് മുറിയിൽ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ സ്വദേശികളായ കടേക്കര രവീന്ദ്രൻ(58), സുധ(55) എന്നിവരാണ് മരിച്ചത്.
ഫൽനീർ മേഖലയിലെ ലോഡ്ജ് മുറിക്കുള്ളിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ദിവസമായി മുറി തുറക്കാത്തതിനാൽ ലോഡ്ജ് അധികൃതർ പോലീസിനെ വിളിച്ചുവരുത്തിയിരുന്നു. പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രവീന്ദ്രൻ വസ്ത്രവ്യാപാരിയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മംഗളൂരുവിൽ മലയാളി ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
09:27 PM Feb 08, 2023 | Deepika.com