പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ന​ല്ല​തെ​ന്ന് ശ​ശി ത​രൂ​ർ

10:29 PM Feb 08, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ദാ​നി - ഹി​ൻ​ഡെ​ൻ​ബെ​ർ​ഗ് വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ പ്ര​ശം​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ.

പ്ര​ധാ​ന​മ​ന്ത്രി ന​ല്ല പ്ര​സം​ഗ​മാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​ദാ​നി വി​ഷ​യ​ത്തെ​പ്പ​റ്റി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ താ​ൻ തൃ​പ്ത​ന​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. താ​ൻ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തോ​ട് വ​ള​രെ ല​ളി​ത​മാ​യ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ദി​ച്ച​ത്. അ​തി​ന് ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല.

ഇ​ത് മോ​ദി​യും അ​ദാ​നി​യും ത​മ്മി​ലു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച സ​ത്യം വെ​ളി​പ്പെ​ടു​ത്തു​ന്നു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ഷെ​ൽ ക​മ്പ​നി​ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്ന് രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.