കൊച്ചി: പറവൂരിൽ 350 കിലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂർ മേഖലയിലെ ഇറച്ചിക്കടയിൽ നിന്നാണ് അഴുകിയ മാസം പിടികൂടിയത്.
നൗഫൽ എന്നയാൾ നടത്തുന്ന കടയിൽ നിന്ന് ഇറച്ചി വാങ്ങിയ വീട്ടമ്മ, ഇറച്ചിയിൽ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ കടയിൽ പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് ശേഷം അധികൃതർ കട സീൽ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയിൽ 350 കിലോ പഴകിയ ഇറച്ചി പിടികൂടി
06:39 PM Feb 08, 2023 | Deepika.com