കോ​ൺ​ഗ്ര​സി​ൽ ബ​ൽ​റാ​മി​നെ പോ​ലു​ള്ള കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് സ​രി​ൻ

05:22 PM Feb 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ വി.​ടി. ബ​ൽ​റാ​മി​നെ പോ​ലെ വി​ഷ​യ​ങ്ങ​ൾ ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് കെ​പി​സി​സി​ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ പി. ​സ​രി​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം ഇ​നി അ​താ​ണെ​ന്നും ജി​ല്ല​യി​ലെ​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ​യും വി​ഷ​യ​ങ്ങ​ളെ ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​മെ​ന്നും സ​രി​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​നെ മു​ഴു​വ​നാ​യി മാ​റ്റി​മ​റി​ച്ച് ക​ള​യാ​മെ​ന്ന ചി​ന്ത​യൊ​ന്നും ത​നി​ക്ക് ഇ​ല്ലെ​ന്നും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​ന് പു​തി​യ പ​ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​നി​ല്‍ ആ​ന്‍റ​ണി രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​രി​നെ ഡി​ജി​റ്റ​ൽ മീ​ഡി​യ​യു​ടെ ചു​മ​ത​ല കെ​പി​സി​സി ഏൽപ്പിച്ചത്. വി.​ടി.​ബ​ൽ​റാം ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, ബി​.ആ​ർ​.എം. ഷെ​ഫീർ, വീണാ നായർ തുടങ്ങിയവരുമുണ്ട്.