മ​ര​ടി​ല്‍ പു​ഴു​വ​രി​ച്ച മീ​ന്‍ പി​ടി​കൂ​ടി​യ സം​ഭ​വം; ക​ണ്ടെ​യ്‌​ന​റു​ക​ളു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി

02:10 PM Feb 08, 2023 | Deepika.com
കൊ​ച്ചി: മ​ര​ടി​ല്‍ ര​ണ്ട് ക​ണ്ടെ​യ്‌​ന​റു​ക​ള്‍ നി​റ​യെ പ​ഴ​കി​യ മീ​ന്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി. വി​ജ​യ​വാ​ഡ സ്വ​ദേ​ശി ല​ക്ഷ്മി പ്ര​സാ​ദി​ന്‍റേതാ​ണ് വാ​ഹ​ന​ങ്ങ​ള്‍.

ക​ണ്ടെ​യ്‌​ന​റു​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​താ​ണെ​ന്നും മീ​ന്‍ ഇ​ട​പാ​ടു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ഇ​യാ​ള്‍ ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചു. ഇ​യാ​ളോ​ട് നേ​രി​ട്ട് ഹാ​ജ​രാ​ക​ണമെ​ന്ന് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​ണ്ട് ക​ണ്ടെ​യ്‌​ന​റു​ക​ളി​ലാ​യി 6000 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി​യ​ത്. മ​ര​ട് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്
പു​ഴു​വ​രി​ക്കു​ന്ന നി​ല​യി​ലു​ള്ള മീ​ന്‍ പി​ടി​കൂ​ടി​യ​ത്.