ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു- മെഡിക്കൽ ബുള്ളറ്റിൻ

02:42 PM Feb 08, 2023 | Deepika.com
തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ശ്വാസ തടസം മാറാൻ വച്ചിരുന്ന ബൈപാപ്പ് മെഷീൻ മാറ്റി. സാധാരണ രീതിയിൽ ശ്വസിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

അതേസമയം, ഉമ്മൻ ചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് മാറ്റേണ്ടതില്ലെന്നാണ് മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം. അതുതന്നെയാണ് ആശുപത്രിയുടെ തീരുമാനമെന്നും നിംസ് ആശുപത്രി അധികൃതർ അറിയിച്ചു.