ഇന്ധന സെസ് കുറയ്ക്കുമോയെന്ന് ബുധനാഴ്ച അറിയാം

09:01 AM Feb 08, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോയെന്ന് ഇന്നറിയാം. പെട്രോളിനും ഡീസലിനും രണ്ടുരൂപയാണ് സെസ് ഏര്‍പ്പെടുത്തിയത്.

ഇതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. നികുതി വര്‍ധനയ്ക്കെതിരേ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുകയാണ്.

ഇന്ധന സെസ് രണ്ടില്‍ നിന്നും ഒരു രൂപയാക്കി കുറയ്ക്കണമെന്ന് എല്‍ഡിഎഫിലും അഭിപ്രായമുണ്ട്. എന്നാല്‍ ഇളവ് ഇപ്പോള്‍ പ്രഖ്യാപിച്ചാല്‍ അതിന്‍റെ ഗുണം പ്രതിപക്ഷത്തിനാകും എന്നും ഇടതുമുന്നണിയില്‍ ചര്‍ച്ചയുണ്ട്. സെസ് കുറയ്ക്കുന്നതിനെ ധന വകുപ്പും ശക്തമായി എതിര്‍ക്കുന്നുണ്ട്.