ജ​ന്മ​ദി​ന പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്പ്; ഒ​രു വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു

08:56 PM Feb 07, 2023 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ലെ ന​ള​ന്ദ ജി​ല്ല​യി​ൽ ജ​ന്മ​ദി​ന പാ​ർ​ട്ടി​ക്കി​ടെ മ​ദ്യ​പ​സം​ഘം ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. മോ​ഹി​ത് കു​മാ​ർ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ദ​ഹാ​പ്പൂ​രി​ലെ പ​ര​മാ​ന​ന്ദ് ഭി​ഗ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മ​ദ്യ​പ​സം​ഘം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്കു​കൾ ഉ​യ​ർ​ത്തി നൃ​ത്തം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഒരു തോ​ക്കി​ൽ നി​ന്ന് അബദ്ധത്തിൽ വെ​ടി​യേ​റ്റാ​ണ് മോ​ഹി​ത് മ​ര​ണ​പ്പെ​ട്ട​ത്.

നൃ​ത്ത​ത്തി​നി​ടെ മ​ദ്യ​പ​സം​ഘം 15 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യും കേ​സി​ൽ പ്ര​തി​ക​ളാ​യ ആ​റ് പേ​രും ഒ​ളി​വി​ൽ പോ​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.