മ​ണ്ണാ​ര്‍​ക്കാ​ട്ട് വീ​ണ്ടും പു​ലി​യി​റ​ങ്ങി

07:07 PM Feb 07, 2023 | Deepika.com
പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ത​ത്തേ​ങ്ങ​ല​ത്ത് വീ​ണ്ടും പു​ലി​യി​റ​ങ്ങി. പ്ര​ദേ​ശ​വാ​സി​യാ​യ ഹ​രി​ദാ​സ​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ ആ​ടി​നെ പു​ലി ആ​ക്ര​മി​ച്ചു. ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ര്‍ ശ​ബ്ദം വ​ച്ച​തോ​ടെ പു​ലി ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പ​ക​ല്‍ സ​മ​യ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​ത് ആ​ളു​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​ത്ത് എ​ത്തി പ​രി​ശോ​ധി​ച്ചു.

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ടി​നെ വെ​റ്റി​ന​റി ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ചു. ആ​ടി​ന്‍റെ കാ​ലി​ന് പി​ന്നി​ല്‍ നാ​ല് കു​ത്തി​ക്കെ​ട്ടു​ക​ളു​ണ്ട്.