ഏ​റ്റു​മാ​നൂ​രി​ൽ പി​ടി​കൂ​ടി​യ പ​ഴ​കി​യ മീ​നി​ൽ രാ​സ​വ​സ്തു​ക്ക​ളി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

06:52 PM Feb 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ മൂ​ന്ന് ട​ൺ പ​ഴ​കി​യ മീ​നി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ർ​ക്കാ​ർ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലു​ടെ​യാ​ണ് ഈ ​ഫ​ലം വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി ന​ട​ന്ന​താ​യി ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ ആ​രോ​പി​ച്ചു.

മീ​നി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ട്ര​ക്കും ലോ​ഡും വി​ട്ടു​ന​ൽ​കാ​നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ പ​ഴ​കി​യ മീ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. ഇ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്രം ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ലോ​റി​യി​ല്‍ നി​ന്ന് ചീ​ഞ്ഞ് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ല്‍ മീ​ന്‍ പി​ടി​കൂ​ടി​യ​ത്. മു​ന്‍​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​റ്റു​മാ​നൂ​രി​ലെ പ്രാ​ദേ​ശി​ക മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​ച്ച മീ​നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.