കരുതിയിരിക്കുക; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസീസ്

04:12 PM Feb 07, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി​ക്ക്‌ ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്‌ ടീ​മി​ന് മു​ന്ന​റി​യി​പ്പു​മാ​യി ഓ​സ്ട്രേ​ലി​യ. ക​ഴി​ഞ്ഞ ടെ​സ്റ്റ്‌ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 36 റ​ൺ​സി​ന് ഇ​ന്ത്യ​യെ ത​ങ്ങ​ൾ ചു​രു​ട്ടി​കെ​ട്ടി​യ വീ​ഡി​യോ ട്വീ​റ്റ് ചെ​യ്താ​ണ് ഓ​സീ​സി​ന്‍റെ ഭീ​ഷ​ണി.

"36ന് ​ഓ​ൾ​ഔ​ട്ട്‌. ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി വ്യാ​ഴാ​ഴ്‌​ച്ച തു​ട​ങ്ങു​ന്നു' എ​ന്നാ​ണ് ക്രി​ക്ക​റ്റ്‌ ഓ​സ്ട്രേ​ലി​യ​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ വ​ന്ന ട്വീ​റ്റ്. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ വീ​ഡി​യോ​യും ഇ​തി​നൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

മു​ൻ ക്രി​ക്ക​റ്റ് താ​രം ആ​കാ​ശ് ചോ​പ്ര ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി എ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ തോ​റ്റെ​ങ്കി​ലും പ​ര​മ്പ​ര ഇ​ന്ത്യ​യാ​ണ് നേ​ടി​യ​ത് എ​ന്ന് ഓ​സീ​സി​നെ ചോ​പ്ര ഓ​ർ​മി​പ്പി​ച്ചു.