മ​ഹാ​രാ​ഷ്‌​ട്ര കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷം; മു​തി​ർ​ന്ന നേ​താ​വ് രാ​ജി​വ​ച്ചു

05:54 PM Feb 07, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​വു​ന്നു. കോ​ൺ​ഗ്ര​സ് ലെ​ജി​സ്ലേ​റ്റീ​വ് പാ​ർ​ട്ടി നേ​താ​വ് ബാ​ല​സാ​ഹെ​ബ് തോറാട് സ്ഥാ​നം രാ​ജി​വ​ച്ചു.

പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നാ​നാ പ​ടോ​ലെ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജി. നാ​നാ പ​ടോ​ലെ​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ക​ത്തെ​ഴു​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തോറാട് സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​വാ​യി​ട്ടും ത​നി​ക്കെ​തി​രേ പ​ടോ​ലെ പ​തി​വാ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ത​ന്‍റെ സ്വീ​കാ​ര്യ​ത ത​ക​ർ​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും തോറാട് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ രാ​ജി​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും പ​ടോ​ലെ അ​റി​യി​ച്ചു.