തിരുവനന്തപുരം: ഇന്ധന സെസിനെതിരേ യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷമായത്. ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടുപോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
പ്രതിഷേധക്കാര്‍ കമ്പുകളും കല്ലും പോലീസിന് നേരെയെറിഞ്ഞു. നേരത്തെ പ്രതിഷേധത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു.
യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
01:22 PM Feb 07, 2023 | Deepika.com