സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന

12:44 PM Feb 07, 2023 | Deepika.com
കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ വ​ര്‍​ധ​ന​യു​ണ്ടാ​യി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,275 രൂ​പ​യും പ​വ​ന് 42,200 രൂ​പ​യു​മാ​യി.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​വ​ന് 42,880 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല.