"താ​മ​സം സ്റ്റാ​ർ ഹോ​ട്ട​ലി​ൽ, ചെ​ല​വ് 38 ല​ക്ഷം': ചി​ന്താ ജെ​റോ​മി​നെ​തി​രേ പുതിയ പരാതി

02:26 PM Feb 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ ജെ​റോ​മി​നെ​തി​രേ ഇ​ഡി​ക്കും വി​ജി​ല​ന്‍​സി​നും പ​രാ​തി ന​ല്‍​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. കൊ​ല്ല​ത്തെ ഫോ​ർ സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ചി​ന്ത​യും കു​ടും​ബ​വും ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷം താ​മ​സി​ച്ചു എ​ന്നാ​ണ് പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ല്‍ പ​ന്ത​ള​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

പ്ര​തി​ദി​നം 8500 രൂ​പ വ​രെ വാ​ട​ക വ​രു​ന്ന മു​റി​യി​ലാ​ണ് ചി​ന്താ ജെ​റോം താ​മ​സി​ച്ച​തെ​ന്നും ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷം കൊ​ണ്ട് ഏ​ക​ദേ​ശം 38 ല​ക്ഷം രൂ​പ ചെ​ല​വാ​യി എ​ന്നും വി​ഷ്ണു ആ​രോ​പി​ച്ചു. ഇ​ത്ര​യും പ​ണം യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് എ​ങ്ങ​നെ ല​ഭി​ച്ചു എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി​ഷ്‌​ണു പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, അ​മ്മ​യു​ടെ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് താ​ൻ ഈ ​ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച​ത് എ​ന്നാ​ണ് ചി​ന്ത​യു​ടെ വി​ശ​ദീ​ക​ര​ണം. മാ​സം 20,000 രൂ​പ മാ​ത്ര​മാ​ണ് വാ​ട​ക​യാ​യി ന​ൽ​കി​യ​തെ​ന്നും ചി​ന്ത പ​റ​ഞ്ഞു.