തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ സന്ദർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ. എംഎൽഎമാരോട് ആരോഗ്യവിവരങ്ങൾ തിരക്കിയാണ് സ്പീക്കർ മടങ്ങിയത്.
കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരം എന്നിവരാണ് സഭാകവാടത്തില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. തിങ്കളാഴ്ചയാണ് ഇവർ സത്യാഗ്രഹമാരംഭിച്ചത്.
തറയിൽ കിടക്ക വിരിച്ചാണ് എംഎൽഎമാർ അന്തിയുറങ്ങിയത്. സമരം തുടരുന്നതിനാൽ സഭാനടപടികളുമായി ഇവർ ഇന്ന് സഹകരിക്കില്ല.
സഭയ്ക്ക് പുറത്തും കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ഇന്ന് സെക്രട്ടറിയേറ്റിലേക്കും എല്ലാ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13ന് ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് രാപ്പകൽ സമരം നടത്തും.
സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ സന്ദർശിച്ച് സ്പീക്കർ
02:26 PM Feb 07, 2023 | Deepika.com