തിരുവനന്തപുരം: വെള്ളക്കരം കൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം നിയമസഭയില്‍. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
നികുതി ആക്രമണത്തില്‍ തകര്‍ന്നിരിക്കുന്ന ജനത്തിന് ഇരുട്ടടിയായാണ് വെള്ളക്കരവും വര്‍ധിപ്പിച്ചതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കിയ എം.വിന്‍സന്റ് എംഎല്‍എ പറഞ്ഞു. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വര്‍ധിപ്പിച്ചത്.
ഒരു പൈസ മാത്രമാണ് കൂട്ടിയതെന്ന് പറയുമ്പോഴും ഒരു കുടുംബത്തിന് മാസം 200 മുതല്‍ 400 രൂപ വരെ അധികം കൊടുക്കേണ്ടി വരും. ആരാച്ചാര്‍ക്കുള്ള ദയപോലും സര്‍ക്കാരിനില്ലെന്നും വിന്‍സന്റ് തുറന്നടിച്ചു.
""ആരാച്ചാര്‍ക്കുള്ള ദയപോലും സര്‍ക്കാരിനില്ല''; വെള്ളക്കരത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി പ്രതിപക്ഷം
02:27 PM Feb 07, 2023 | Deepika.com