ബം​ഗാ​ളി​ൽ ആം​ബു​ല​ൻ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

05:44 AM Feb 07, 2023 | Deepika.com
കോൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ആം​ബു​ല​ൻ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ജ​ൽ​പൈ​ഗു​രി ജി​ല്ല​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ജ​ബ്ര​വി​ത​യി​ലെ ദേ​ശീ​യ​പാ​ത 31ൽ ​വ​ച്ചാ​ണ് ആ​റു​പേ​രു​മാ​യി പോ​യ ആം​ബു​ല​ൻ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. മൂ​ന്നു​പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മു​ക്തി സാ​ഹ (53) എ​ന്ന​യാ​ളെ ജ​ൽ​പാ​യ്ഗു​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് നോ​ർ​ത്ത് ബം​ഗാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

മു​ക്തി സാ​ഹ​യു​ടെ ഭാ​ര്യ റീ​ത്ത സാ​ഹ (40), ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ്ര​ശാ​ന്ത റോ​യ്, ബ​പ​ൻ ഘോ​ഷ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.