പോ​ർ​ച്ചു​ഗീ​സു​കാ​ര​ൻ കാ​ർ​ലോ​സ് ക്വീ​റോ​സ് ഖ​ത്ത​ർ പ​രി​ശീ​ല​ക​ൻ

04:35 AM Feb 07, 2023 | Deepika.com
ദോ​ഹ: മു​ൻ ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ കാ​ർ​ലോ​സ് ക്വീ​റോ​സി​നെ ഖ​ത്ത​ർ ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ലോ​ക​ക​പ്പി​നു പി​ന്നാ​ലെ പ​ടി‌​യി​റ​ങ്ങി​യ ഫെ​ലി​ക്സ് സാ​ഞ്ച​സി​നു പ​ക​ര​മാ​ണ് ക്വീ​റോ​സി​നെ പ​രി​ശീ​ല​ക​നാ​ക്കി​യ​ത്. സാ​ഞ്ച​സു​മാ​യു​ള്ള ക​രാ​ർ ഖ​ത്ത​ർ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

പോ​ർ​ച്ചു​ഗീ​സു​കാ​ര​നാ​യ ക്വീ​റോ​സ് ഇ​റാ​നു പു​റ​മേ പോ​ർ​ച്ചു​ഗ​ൽ, ഈ​ജി​പ്ത്, കൊ​ളം​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​ഇ എ​ന്നീ ദേ​ശീ​യ ടീ​മു​ക​ളു​ടെ​യും പ​രി​ശീ​ല​ക​നാ​യി​രു​ന്നു. സ്പാ​നി​ഷ് ലീ​ഗി​ല്‍ റ​യ​ൽ മ​ഡ്രി​ഡി​നെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

1989ൽ ​പോ​ർ​ചു​ഗ​ൽ അ​ണ്ട​ർ-20 ടീ​മി​നെ യൂ​ത്ത് ലോ​ക​ക​പ്പി​ലേ​ക്ക് ന​യി​ച്ചാ​ണ് ക്വീ​റോ​സ് പ​രി​ശീ​ല​ക ക​രി​യ​റി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​റാ​ൻ മൂ​ന്നു ലോ​ക​ക​പ്പു​ക​ളി​ൽ യോ​ഗ്യ​ത നേ​ടി​യ​ത് ക്വീ​റോ​സി​ന്‍റെ പ​രി​ശീ​ല​ക മി​ക​വി​ലാ​ണ്.