വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കൊളറാഡോയിലെ ഫാൽക്കൺ മേഖലയിൽ നടന്ന വെടിവെയ്പ്പിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഞ്ച് പേർക്കാണ് വെടിയേറ്റത്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വെടിവയ്പ്പിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടെന്നാണ് കരുതുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
അമേരിക്കയിൽ വെടിവയ്പ്പ്: ഒരാൾ കൊല്ലപ്പെട്ടു; നാല് പേർക്ക് പരിക്ക്
02:50 AM Feb 07, 2023 | Deepika.com