തിരുവനന്തപുരം: കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വരുമാനം വർധിപ്പിക്കുന്നതിനു വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് സ്ഥാപിച്ച യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിൽ 11 സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വിവിധ കമ്പനികളുമായി സഹകരിച്ച് ഔട്ട് ലെറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. വരുന്ന രണ്ടു മാസത്തിനുള്ളിൽ 13 ഔട്ട്ലെറ്റുകൾ സംസ്ഥാനത്ത് പ്രവർത്തനക്ഷമമാകും.
ഗ്രാമ വണ്ടി സേവനവും സിറ്റി സർക്കുലർ ബസും സ്വിഫ്റ്റ് സർവീസും കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണവും അടക്കം വിവിധ ക്ഷേമ പ്രവർത്തനങ്ങളും വരുമാന വർദ്ധക പരിപാടികളുമായി കെഎസ്ആർടിസി മുന്നോട്ടു പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി ആന്റണി രാജു
08:45 PM Feb 06, 2023 | Deepika.com