കോട്ടയം: എറണാകുളത്തിനു പിന്നാലെ ഏറ്റുമാനൂരിലും പഴകിയ മീൻ പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയില്‍ നിന്നാണ് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മീന്‍ പിടികൂടിയത്. മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. ഏറ്റുമാനൂരിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിച്ച അര ലോഡ് പഴകിയ മീനാണ് പിടികൂടിയത്.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ സമാനരീതിയില്‍ എറണാകുളത്തും പുഴുവരിച്ച മീന്‍ പിടികൂടിയിരുന്നു. മരടിലാണ് രണ്ടു കണ്ടെയ്നര്‍ നിറയെ പുഴുവരിച്ച മീന്‍ പിടികൂടിയത്.
ഏറ്റുമാനൂരിലും പഴകിയ മീൻ പിടികൂടി
08:08 PM Feb 06, 2023 | Deepika.com