ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

06:36 PM Feb 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ന്യൂ​മോ​ണി​യ​യെ തു​ട​ര്‍​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടെ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നി​രി​ക്കെ​യാ​ണ് നിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് കു​ടും​ബം ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​താ​യി സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സ് വി. ​ചാ​ണ്ടി ആ​രോ​പി​ച്ചി​രു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഭാ​ര്യ​യും മൂ​ത്ത മ​ക​ളും ചാ​ണ്ടി ഉ​മ്മ​നും ചി​കി​ത്സ നി​ഷേ​ധി​ക്കു​വ​ന്നെ​ന്നാ​ണ് അ​ല​ക്‌​സി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ ത​നി​ക്ക് ശ​രി​യാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കു​ടും​ബ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും ഒ​പ്പ​മു​ണ്ടെ​ന്നും ത​നി​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച ചി​കി​ത്സ​യി​ൽ പൂ​ർ​ണ സം​തൃ​പ്ത​നാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.