ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജിയായി മഹിളാ മോര്‍ച്ച നേതാവ് എല്‍. വിക്ടോറിയ ഗൗരിയെ നിയമിച്ചതിന് പിന്നാലെ വിവാദം തലപൊക്കി. വിക്ടോറിയ കൂടി ഉള്‍പ്പെട്ട 13 പുതിയ ജഡ്ജിമാരുടെ പട്ടിക കൊളീജിയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പട്ടിക അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് വിക്ടോറിയയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. പിന്നാലെ മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി എത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിക്ടോറിയ മുന്‍പ് നടത്തിയ വിവാദ പരാമര്‍ശങ്ങളും രാഷ്ട്രീയ പശ്ചാത്തലവും പരിഗണിച്ച് നിയമനം തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു. നേരത്തെ വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയിലെ 21 അംഗ അഭിഭാഷക സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരുന്നു. വിക്ടോറിയെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
പുതിയ ജഡ്ജിമാരുടെ പട്ടികയില്‍ ബിജെപി വനിതാ നേതാവും; വിവാദം
05:02 PM Feb 06, 2023 | Deepika.com