തു​ര്‍​ക്കി, സി​റി​യ ഭൂ​ച​ല​നം; മ​ര​ണ​സം​ഖ്യ 640 ക​ട​ന്നു

04:20 PM Feb 06, 2023 | Deepika.com
ഇ​സ്താം​ബു​ള്‍: തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലു​മു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 640 ക​ട​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​നി​യും നി​ര​വ​ധി​പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 4.17ന് ​തെ​ക്കു​കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ ഗാ​സി​യാ​ന്‍​ടെ​പ്പി​ന് സ​മീ​പ​മാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ല്‍ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

അതേസമയം ഭൂ​ക​മ്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​. ദു​ര​ന്ത​ത്തി​ല്‍​നി​ന്ന് ക​ര​ക​യ​റാ​ന്‍ തു​ര്‍​ക്കി​ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.