പ്ര​തി​ക​രി​ക്കാ​നി​ല്ല; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സാ വി​വാ​ദ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ

03:56 PM Feb 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് സ​ഹോ​ദ​ര​ൻ അ​ല​ക്സ് വി. ​ചാ​ണ്ടി​ നടത്തിയ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഭാ​ര്യ​യും മൂ​ത്ത മ​ക​ളും ചാ​ണ്ടി ഉ​മ്മ​നും ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നു എന്നായിരുന്നു സ​ഹോ​ദ​ര​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ താ​നില്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ൽ കൂ​ടു​ത​ലാ​യി ഒ​ന്നും ഇ​നി​യും പ​റ​യാ​നില്ലെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി ഒ​രു ചി​കി​ത്സ​യും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ന​ൽ​കു​ന്നി​ല്ലെ​ന്നും സ​ഹോ​ദ​ര​നാ​യ​തി​നാ​ൽ ഇ​തൊ​ക്കെ ക​ണ്ടു​നി​ൽ​ക്കാ​ൻ വി​ഷ​മ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​ല​ക്സ് വി. ​ചാ​ണ്ടി ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ഇ​ള​യ മ​ക​ൾ അ​ച്ചു ഉ​മ്മ​ന് മാ​ത്ര​മാ​ണ് പി​താ​വി​ന് മി​ക​ച്ച ചി​കി​ത്സ കി​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ത​നി​ക്ക് ശ​രി​യാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കു​ടും​ബ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും ഒ​പ്പ​മു​ണ്ടെ​ന്നും ത​നി​ക്ക് ല​ഭി​ക്കു​ന്ന മി​ക​ച്ച ചി​കി​ത്സ​യി​ൽ പൂ​ർ​ണ സം​തൃ​പ്ത​നാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.