ഇ​ന്ധ​ന സെ​സ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ബൈ​ക്ക് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു

01:48 PM Feb 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന സെ​സ് പി​രി​ക്കാ​നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ര്‍​ച്ചി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​നം ക​ത്തി​ച്ചു പ്രതിഷേധിച്ചു. പ്രവർത്തകർ ത​ന്നെ കൊ​ണ്ടു​വ​ന്ന വാ​ഹ​നം റോ​ഡി​ലി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ നേ​ര​ത്തെ ത​ന്നെ സ്ഥ​ല​ത്ത് നി​യോ​ഗി​ച്ചി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം തീ​യ​ണ​യ്ക്കു​ക​യും ചെ​യ്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നാ​ണ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പി.​സി.​വി​ഷ്ണു​നാ​ഥ്, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന്റെ മു​ന്‍​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.