നികുതി വർധന: യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹ സമരം തുടങ്ങി

04:20 PM Feb 06, 2023 | Deepika.com
തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ പ്രത്യക്ഷ സമരം. നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹമാരംഭിച്ചു.

ഷാഫി പറമ്പിൽ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. നിയമസഭയ്ക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം.

ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലേക്കും എല്ലാ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും.