ഓഹരി സൂചികകൾ നഷ്ടത്തിൽ; അദാനി ഗ്രൂപ്പിന് രക്ഷയില്ല

11:04 AM Feb 06, 2023 | Deepika.com
മുംബൈ: തിങ്കളാഴ്ച രാവിലെ ഓഹരി സൂചികകൾ നഷ്ടത്തിൽ. സെൻസെക്സ് 450 പോയിന്‍റ് താഴ്ന്ന് 60,388ലും നിഫ്റ്റി 154 പോയിന്‍റ് ഇടിഞ്ഞ് 17,699ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അദാനിയുടെ ഭൂരിഭാഗം സ്റ്റോക്കുകളും നഷ്ടത്തിൽ തന്നെയാണ് തുടരുന്നത്. ഇതിനിടെ, യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 35 പൈസ ഇടിഞ്ഞ് 82.43 ആയി.