തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയതിനെതിരെ പരിഹാസവുമായി പ്രതിപക്ഷം.ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പി.സി.വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു.
വിലക്കയറ്റം ഉണ്ടാകുമെന്ന് വാര്‍ത്ത കേള്ക്കുന്നയാള് ബോധം കെട്ട് വീഴുകയാണ്. അവരുടെ മുഖത്ത് തളിക്കാന്‍ വെള്ളമെടുക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ് ഉള്ളതെന്ന് വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം എംഎൽഎ പ്രത്യേകം കത്ത് നല്കിയാല് ബോധം കെട്ട് വീഴുന്നവര്‍ക്ക് കൂടുതല്‍ വെള്ളം അനുവദിക്കാമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മറുപടി നല്കി.
ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമില്ലെന്ന് വിഷ്ണുനാഥ്; കത്ത് നല്കിയാല് അനുവദിക്കാമെന്ന് മന്ത്രി
10:38 AM Feb 06, 2023 | Deepika.com