മലപ്പുറം: തിരൂരങ്ങാടിയിൽ മയക്കുമരുന്ന് വ്യാപാരം നടത്തിവന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. മമ്പുറം വെട്ടത്ത് ഇരണിക്കൽവീട്ടിൽ ഹാഷിഖ്, അരിയല്ലൂർ കൊടക്കാട് വാണിയംപറമ്പത്ത് വീട്ടിൽ ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്.
ഇവരിൽനിന്ന് 16 ഗ്രാം മെതാംഫിറ്റമിന്‍ പിടികൂടി. സ്ഥിരമായി പ്രദേശത്ത് മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരാണ് ഇവർ എന്ന എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
10:32 AM Feb 06, 2023 | Deepika.com