വെ​ള്ള​ക്ക​രം കൂ​ട്ടി​യ​ത് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍: റോ​ഷി അ​ഗ​സ്റ്റി​ന്‍

10:30 AM Feb 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​നെ നി​യ​മ​സ​ഭ​യി​ല്‍ ന്യാ​യീ​ക​രി​ച്ച് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് വാ​ട്ട​ര്‍ ചാ​ര്‍​ജ് കൂ​ട്ടി​യ​തെ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​ച്ചാ​ല്‍ ബി​ല്ലും കു​റ​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തെ​ന്ന് മ​ന്ത്രി ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ പ​രാ​തി​ക​ളൊ​ന്നുംം ല​ഭി​ച്ചി​ട്ടി​ല്ല. പെ​ന്‍​ഷ​ന്‍ പോ​ലും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ല അ​തോ​റി​റ്റി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യാ​സ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ വാ​ട്ട​ര്‍ ചാ​ര്‍​ജ് കൂ​ട്ടി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.