തുര്‍ക്കിയില്‍ ശക്തമായ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി

08:28 AM Feb 06, 2023 | Deepika.com
ഇസ്താംബുള്‍: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. തിങ്കളാഴ്ച വെളുപ്പിന് 4.17ന് തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പമുണ്ടായത്.

അനവധി കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. ലബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.