ഹി​മാ​ച​ലി​ൽ ഹി​മ​പാ​തം; ര​ണ്ടു​പേ​ർ മ​രി​ച്ചു

03:37 AM Feb 06, 2023 | Deepika.com
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ ബോ​ർ​ഡ​ർ റോ​ഡ്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ബി​ആ​ർ​ഒ) ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ലാ​ഹൗ​ൾ-​സ്പി​തി ജി​ല്ല​യി​ലെ ലാ​ഹൗ​ൾ സ​ബ്ഡി​വി​ഷ​നി​ലെ ചി​ക്ക​യ്ക്ക് സ​മീ​പം അ​പ​ക​ടം ന​ട​ന്ന​ത്. കാ​ണാ​താ​യ ഒ​രാ​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ തെ​ര​ച്ചി​ൽ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു.

രാം ​ബു​ദ്ധ (19), രാ​കേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ പ​സാം​ഗ് ചെ​റിം​ഗ് ലാ​മ​യെ ആ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ ആ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സ്റ്റേ​റ്റ് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ അ​റി​യി​ച്ചു.