തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ആറ്റിങ്ങൽ സ്വദേശിനി സുജയ്ക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ സുജയുടെ ബന്ധുവായ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് സംഭവത്തിന് കാരണം.
മുഖത്തും കൈക്കും വെട്ടേറ്റ സുജയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആറ്റിങ്ങൽ പോലീസാണ് ഷിബുവിനെ പിടികൂടിയത്.
തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
02:24 AM Feb 06, 2023 | Deepika.com