ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം

02:10 AM Feb 06, 2023 | Deepika.com
തൃ​ശൂ​ർ: ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം. തൃ​ശൂ​രി​ലാ​ണ് സം​ഭ​വം. വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി ദ​യാ​ലാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ത്യാ​സ​ന്ന നി​ല​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യാ​ണ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.