ബ​ഗാ​നെ വീ​ഴ്ത്തി ബം​ഗ​ളൂ​രു

10:07 PM Feb 05, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രെ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് വി​ജ​യം. 2 -1 എ​ന്ന സ്കോ​റി​നാ​ണ് ബം​ഗ​ളൂ​രു വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ബിഎഫ്സി വിജയിച്ച​​തോ​ടെ പ്ലേ ​ഓ​ഫി​നാ​യു​ള്ള പോ​രാ​ട്ടം വീ​ണ്ടും ക​ടു​ത്തു. 27 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തു​ള്ള ബ​ഗാ​ന് മ​ത്സ​ര​ത്തി​ലെ പോ​യി​ന്‍റ് ന​ഷ്ടം ക്ഷീ​ണം ചെ​യ്യും. ജ​യ​ത്തോ​ടെ 25 പോ​യി​ന്‍റു​മാ​യി എ​ഫ്സി​ക്ക് ഗോ​വ​യ്ക്ക് പി​ന്നി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്ക് ബം​ഗ​ളൂ​രു ഉ​യ​ർ​ന്നു.

ഗോ​ളി​ല്ലാ സ​മ​നി​ല​യാ​കു​മെ​ന്ന് ക​രു​തി​യ മ​ത്സ​ര​ത്തി​ന്‍റെ 78-ാം മി​നി​റ്റി​ൽ ഹാ​വി ഹെ​ർ​ണാ​ണ്ട​സ് ബം​ഗ​ളൂ​രു​വി​നാ​യി വ​ല കു​ലു​ക്കി. അ​ധി​ക​സ​മ​യ​ത്തി​ന്‍റെ ഒ​ന്നാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ അ​തി​ഥി​ക​ളു​ടെ ലീ​ഡു​യ​ർ​ത്തി.

2 -0 എ​ന്ന സ്കോ​ർ​ലൈ​നി​ൽ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന മ​ത്സ​ര​ത്തെ, ലോം​ഗ് റേ​ഞ്ച് ഷോ​ട്ടി​ലൂ​ടെ ദി​മി​ത്രി പെ​ട്രോ​ഡോ​സ്(90+3') വീ​ണ്ടും ആ​വേ​ശ​ഭ​രി​ത​മാ​ക്കി. നാ​ല് മി​നി​റ്റ് കൂ​ടി ഇ​ഞ്ചു​റി ടൈം ​ല​ഭി​ച്ചെ​ങ്കി​ലും സ​മ​നി​ല പി​ടി​ക്കാ​ൻ ബ​ഗാ​ന് സാ​ധി​ച്ചി​ല്ല.