ഓ​പ്പ​റേ​ഷ​ൻ ആ​ഗ്: പി​ടി​യി​ലാ​യ​ത് 2,507 ഗു​ണ്ട​ക​ൾ

08:19 PM Feb 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ട​ക​ൾ​ക്കെ​തി​രേ സം​സ്ഥാ​നവ്യാ​പ​ക​മാ​യി ന​ട​ത്തി​യ "ഓ​പ്പ​റേ​ഷ​ന്‍ ആ​ഗ്' പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 2,507 പേർ പി​ടി​യി​ലാ​യി. 3507 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ന്ന​ത്. റെയ്ഡുമായി ബന്ധപ്പെട്ട് 1673 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

ഒ​രേ​സ​മ​യം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ ഗു​ണ്ട​ക​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​രും അ​ട​ക്ക​മു​ള്ള​വ​ർ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കാ​പ്പ കേ​സി​ൽ അ​ട​ക്കം പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി ന​ട​ന്നി​രു​ന്ന​വ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

പി​ടി​യി​ലാ​യ​വ​രു​ടെ വി​ര​ല​ട​യാ​ള​മു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു കു​റ്റ​വാ​ളി​ക​ളു​ടെ ഡേ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കും.