ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരന്റെ ശരീരത്തിൽ മാതാവ് ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചു. കുട്ടിയുടെ ഇരുകൈകളിലും കാലുകളിലും പൊള്ളലേറ്റു. കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ല.
അടുത്ത വീട്ടിലെ പറമ്പിൽ സൂക്ഷിച്ചിരുന്ന ടയർ കുട്ടി തീ വച്ച് നശിപ്പിച്ചതിന് ശിക്ഷയായി ആണ് ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. ചട്ടുകം അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷമാണ് പൊള്ളലേൽപ്പിച്ചതെന്നും ഇതിന് ശേഷം തന്റെ കണ്ണിൽ മുളക്പൊടി വിതറിയെന്നും കുട്ടി പറഞ്ഞു.
കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്തംഗത്തിന് വിവരം കൈമാറി. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കുമളിയിൽ ഏഴ് വയസുകാരനെ മാതാവ് പൊള്ളലേൽപ്പിച്ചു
09:30 PM Feb 05, 2023 | Deepika.com