ചി​ലി​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; 23 പേ​ർ മ​രി​ച്ചു

06:25 PM Feb 05, 2023 | Deepika.com
സാ​ന്‍റി​യാ​ഗോ: അ​ത്യു​ഷ്ണ ത​രം​ഗ​ത്തി​ൽ വ​ല​യു​ന്ന ചി​ലി​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ച് 23 പേ​ർ മ​രി​ച്ചു. 979 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റേ​ണ്ടി​വ​ന്നു.

പ​സി​ഫി​ക്ക് തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ബ​യോ​ബി​യോ, നു​ബ്ലേ, അ​രൗ​ക്കാ​നി​യ മേ​ഖ​ല​ക​ളി​ലാ​ണ് അ​ഗ്നി​ബാ​ധ വ്യാ​പ​ക​നാ​ശം സൃ​ഷ്ടി​ച്ച​ത്. 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ താ​പ​നി​ല തു​ട​രു​ന്ന​തി​നാ​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച മാ​ത്രം 16 സ്ഥ​ല​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 90,000 ഏ​ക്ക​ർ സ്ഥ​ല​ത്ത് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ആ​പ്പി​ൾ, മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ലും അ​ഗ്നി​ബാ​ധ നാ​ശം വി​ത​ച്ചു.

അ​ഗ്നി​ബാ​ധ നി​യ​ന്ത്രി​ക്കാ​നാ​യി അ​മേ​രി​ക്ക, അ​ർ​ജ​ന്‍റീ​ന, ഇ​ക്വ​ഡോ​ർ, വെ​നെ​സ്വേ​ല തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.