സ​മാ​ധാ​ന കാം​ക്ഷി; പ​ർ​വേ​സ് മു​ഷ​റ​ഫി​നെ അ​നു​സ്മ​രി​ച്ച് ത​രൂ​ർ

04:29 PM Feb 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് പ​ർ​വേ​സ് മു​ഷ​റ​ഫി​നെ അ​നു​സ്മ​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ ശ​ത്രു​വാ​യി​രു​ന്നെ​ങ്കി​ലും 2002-2007 കാ​ല​ഘ​ട്ടത്തി​ൽ മു​ഷ​റ​ഫ് സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി ത​രൂ​ർ ഓ​ർ​മി​ച്ചു.

ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യി​ൽ വ​ച്ച് മു​ഷ​റ​ഫി​നെ പണ്ട് സ്ഥിരമായി കാ​ണാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​യ​റാ​ഴ്ച ദു​ബാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു മു​ഷ​റ​ഫി​ന്‍റെ അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ദു​ബാ​യി​​ലെ അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

1999 മു​ത​ൽ 2008 വ​രെ​യാ​ണ് മു​ഷ​റ​ഫ് പാ​ക്കി​സ്ഥാ​ൻ ഭ​രി​ച്ച​ത്. ക​ര​സേ​ന മേ​ധാ​വി​യാ​യി​രു​ന്ന മു​ഷ​റ​ഫ് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​നെ പു​റ​ത്താ​ക്കി​യാ​ണ് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. 2008ൽ ​ഇം​പീ​ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യി സ്ഥാ​ന​മൊ​ഴി​ഞ്ഞു.