ത​നി​ക്കെ​തി​രാ​യ നീ​ക്കം ആ​സൂ​ത്രി​തം; പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ അ​റി​യാ​മെ​ന്ന് അ​നി​ൽ ആ​ന്‍റ​ണി

02:33 PM Feb 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി കെ​പി​സി​സി മു​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ ക​ൺ​വീ​ന​ർ അ​നി​ൽ ആ​ന്‍റ​ണി. ത​നി​ക്കെ​തി​രാ​യ നീ​ക്കം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു​വെ​ന്നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച നേ​താ​ക്ക​ളെ അ​റി​യാ​മെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ അ​താ​രാ​ണെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.

രാ​ജ്യ​താ​ത്പ​ര്യ​ത്തി​നാ​യി നി​ന്ന ത​ന്നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​വ​ർ രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യേ​ണ്ടി വ​രു​മെ​ന്ന് അ​നി​ൽ കൂട്ടിച്ചേർത്തു. രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പ​ടെ ആ​രു​മാ​യും സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യു​ള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി ച​ർ​ച്ച​യാ​യ​തി​നു പി​ന്നാ​ലെ ബി​ബി​സി​ക്കെ​തി​രെ കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ ക​ൺ​വീ​ന​റും എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നു​മാ​യ അ​നി​ൽ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​നി​ൽ പാ​ർ​ട്ടി​പ​ദ​വി​ക​ൾ രാ​ജി​വ​ച്ചു.