ചൈ​നീ​സ് ബ​ന്ധ​മു​ള്ള ആ​പ്പു​ക​ൾ കേ​ന്ദ്രം നി​രോ​ധി​ച്ചു

07:49 PM Feb 05, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ബ​ന്ധ​മു​ള്ള കൂ​ടു​ത​ൽ ആ​പ്പു​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര ന​ട​പ​ടി. 138 വാ​തു​വെ​പ്പ് ആ​പ്പു​ക​ളും 94 വാ​യ്പ ആ​പ്പു​ക​ളും നി​രോ​ധി​ച്ചു. കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​മാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഈ ​ആ​പ്പു​ക​ൾ ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു. രാ​ജ്യ സ​ര​ക്ഷ‍​യ്ക്കെ​തി​രാ​യ എ​തി​രാ​യ കാ​ര്യ​ങ്ങ​ൾ ഈ ​ആ​പ്പു​ക​ളി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്രം ആ​രോ​പി​ക്കു​ന്ന​ത്.

ചൈ​ന പോ​ലു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സെ​ർ​വ​റു​ക​ളി​ലേ​ക്ക് ഈ ​ആ​പ്പു​ക​ൾ ഇ​ന്ത്യ​ക്കാ​രു​ടെ സെ​ൻ​സി​റ്റീ​വ് ഡാ​റ്റ കൈ​മാ​റു​ന്നു​വെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​പ്പു​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​റു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് 288 ചൈ​നീ​സ് വാ​യ്പ ആ​പ്പു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു.