കോട്ടയം: കുട്ടി ഹാൻഡ് ബ്രേക്ക് മാറ്റിയതിന് പിന്നാലെ കാർ പിന്നോട്ടുരുണ്ട് നീങ്ങി. എതിര്‍ദിശകളില്‍നിന്ന് വാഹനങ്ങള്‍ വന്നിരുന്നെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ശനിയാഴ്ച കോട്ടയം മണർകാട്-പുതുപ്പള്ളി റോഡിലാണ് സംഭവം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കുട്ടി ഹാൻഡ് ബ്രേക്ക് മാറ്റിയതിന് പിന്നാലെ പിന്നോട്ടുരുണ്ട കാർ റോഡിന് എതിർവശത്ത് എത്തി മതിലിൽ ഇടിച്ചാണ് നിന്നത്. ഈ സമയം മറ്റൊരു കാർ ആ വഴി വന്നെങ്കിലും തലനാരിഴയ്ക്കാണ് ഇടിക്കാതെ പോയത്.
കുട്ടിക്കളി..! ഹാൻഡ് ബ്രേക്ക് മാറ്റി കുട്ടി, കാർ പിന്നോട്ട്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
10:09 PM Feb 05, 2023 | Deepika.com