ദിസ്പുർ: ആസാമിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടി. സെൻഗ്നോയ് ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽനിന്നാണ് ഇവ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് സിആർപിഎഫും ആസാം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
നാല് പിസ്റ്റളുകൾ, രണ്ട് എയർ പിസ്റ്റളുകൾ, ഏഴ് തരംതിരിച്ച മാഗസിനുകൾ, 107 റൗണ്ടുകൾ, 79 എകെ 47, അഞ്ച് ഡിറ്റണേറ്ററുകൾ, നാല് നാടൻ വെടിമരുന്ന്, സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന 600 ഗ്രാം അജ്ഞാത വസ്തു എന്നിവയാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഭൂമിക്കടിയിൽ കുഴിച്ചിട്ട നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ആസാമിൽ വൻ ആയുധശേഖരം പിടികൂടി
12:27 PM Feb 05, 2023 | Deepika.com