കോട്ടയം: പാലായിൽ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിൽ. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയിൽ വീട്ടിൽ കെ. എം. രാജനെയാണ് (64) പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം സ്കൂൾ വിട്ട് തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ ഇയാൾ പിന്തുടർന്ന് അശ്ലീല ചേഷ്ടകൾ കാണിക്കുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കോട്ടയത്ത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രതി അറസ്റ്റിൽ
12:10 PM Feb 05, 2023 | Deepika.com