ആ​ന​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​മെ​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന പ്ര​കോ​പ​ന​പ​രം: വ​നം​മ​ന്ത്രി

11:39 AM Feb 05, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ന​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ല​ണ​മെ​ന്ന ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണം പ്ര​കോ​പ​ന​പ​ര​വും നി​യ​മ വാ​ഴ്ച​യോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​നം കൊ​ള്ള​ക്കാ​രു​മാ​യി ച​ങ്ങാ​ത്ത​മു​ണ്ടെ​ന്ന് പ​റ​യാ​തെ പ​റ​യു​ക​യാ​ണ് സി.​പി. മാ​ത്യു. ആ​ന​ക​ളെ തു​ര​ത്താ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ മാ​ത്യു​വും പ​ങ്കെ​ടു​ത്തു തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​ന​ക​ളു​ടെ നെ​റ്റി​ക്ക് വെ​ടി​വ​യ്ക്കാ​ന​റി​യാ​വു​ന്ന​വ​ർ ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലു​മു​ണ്ടെ​ന്നും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​വ​രെ രം​ഗ​ത്തി​റ​ക്കു​മെ​ന്നു​മാ​ണ് പാ​ർ​ട്ടി പ​രി​പാ​ടി‍​യി​ൽ സി.​പി. മാ​ത്യു പ​റ​ഞ്ഞ​ത്. ജി​ല്ല​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ​തി​വാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.